
സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങളിൽ (2026) വരുത്തിയ ഭേദഗതികൾ കേരളത്തിലും കർശനമായി നടപ്പിലാക്കുന്നു. നിരത്തുകളിലെ അച്ചടക്കം ഉറപ്പാക്കുന്നതിനായി വാഹൻ ചലാൻ സംവിധാനത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
1. ലൈസൻസ് അയോഗ്യമാക്കൽ
ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. ഒരു കലണ്ടർ വർഷത്തിൽ അഞ്ചോ അതിലധികമോ ചലാനുകൾ ഒരാളുടെ പേരിൽ ലഭിച്ചാൽ, ആ വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമാക്കപ്പെടും.
2. പിഴ അടയ്ക്കാൻ നിശ്ചിത സമയം
നിങ്ങളുടെ പേരിൽ ഒരു ചലാൻ വന്നാൽ അത് 45 ദിവസത്തിനുള്ളിൽ അടച്ചു തീർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരും.
Also Read: ടോൾ കുടിശ്ശികയുണ്ടോ? ഇനി കാർ വിൽക്കാൻ കഴിയില്ല; പുതിയ നിയമം വരുന്നു!
3. വാഹനം ബ്ലാക്ക്‌ലിസ്റ്റിൽ
ചലാൻ കുടിശ്ശികയുള്ള വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഇങ്ങനെയുള്ള വാഹനങ്ങൾക്ക് പരിവാഹൻ സൈറ്റിൽ നികുതി അടയ്ക്കൽ ഒഴികെയുള്ള മറ്റൊരു സേവനവും ലഭിക്കില്ല. വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫിറ്റ്‌നസ് പരിശോധന, പെർമിറ്റ് എടുക്കൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.
4. ഉദ്യോഗസ്ഥർക്ക് വാഹനം പിടിച്ചെടുക്കാം
കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ അത്തരം വാഹനങ്ങൾ റോഡിൽ വെച്ച് പിടിച്ചിടാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
Also Read: ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
5. ഉത്തരവാദിത്തം ഉടമയ്ക്ക് മാത്രം
നിയമലംഘനം നടക്കുമ്പോൾ വാഹനം ഓടിക്കുന്നത് മറ്റൊരാളാണെങ്കിലും എല്ലാ നിയമനടപടികളും ആർ.സി. ഉടമയ്‌ക്കെതിരെയാകും. വാഹനം താനല്ല ഓടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യതയും ഉടമയ്ക്ക് തന്നെയായിരിക്കും.
6. കോടതി നടപടികൾ
ലഭിച്ച ചലാൻ തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യാൻ വ്യക്തി തന്നെ കോടതിയെ സമീപിക്കണം. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും ഇപ്പോൾ വ്യക്തിക്കാണ്.
The post ഇനി കളി മാറും! ലൈസൻസ് റദ്ദാകാൻ വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ മതി; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും appeared first on Express Kerala.



