loader image
ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

ബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ പ്രത്യേക അന്വേഷണസംഘം നടപടികൾ ആരംഭിച്ചു. കട്ടിളപ്പാളിക്കേസിൽ അറസ്റ്റിലായി ഫെബ്രുവരി രണ്ടിന് 90 ദിവസം തികയുന്ന സാഹചര്യത്തിൽ, കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ട്, പോറ്റിക്കെതിരെ നേരത്തെ നിലവിലുള്ള റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസ് ആലോചിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാലുടൻ തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ നടപടിയുണ്ടാകും.

ദ്വാരപാലകക്കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും കട്ടിളപ്പാളിക്കേസിലെ റിമാൻഡ് മൂലമാണ് പോറ്റിക്ക് ജയിലിൽ തുടരേണ്ടി വന്നത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി വിശദീകരണം തേടിയപ്പോൾ, കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വിശദമായ കുറ്റപത്രം ഉടൻ നൽകുമെന്നുമാണ് അന്വേഷണസംഘം അറിയിച്ചത്. 2025 ഒക്ടോബർ 17-ന് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയാണ്. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിയെ പുതിയ കേസുകളിൽ കൂടി ഉൾപ്പെടുത്തി തടങ്കലിൽ തന്നെ വയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

See also  മണലാരണ്യത്തിലെ ജലവിസ്മയം; അബ്ബാസി കാലഘട്ടത്തിന്റെ അടയാളമായി ‘അൽ-അഷർ ബർക്ക’

The post ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി appeared first on Express Kerala.

Spread the love

New Report

Close