loader image
കാർത്തിക്കിന്റെ ശബ്ദത്തിൽ ഹൃദ്യമായൊരു ‘ട്രാവൽ സോങ്’; ‘അനോമി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

കാർത്തിക്കിന്റെ ശബ്ദത്തിൽ ഹൃദ്യമായൊരു ‘ട്രാവൽ സോങ്’; ‘അനോമി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘അനോമി’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘തീരാ ദൂരം’ എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസിലൂടെയാണ് പുറത്തുവിട്ടത്. പ്രശസ്ത തെന്നിന്ത്യൻ ഗായകൻ കാർത്തിക് ആലപിച്ച ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.

‘അർജുൻ റെഡ്ഡി’, ‘അനിമൽ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രാമേശ്വർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അനോമിക്കുണ്ട്. ഒരു റോഡ് ട്രിപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം സഹോദരങ്ങളായ സാറയും സിയാനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ് ദൃശ്യവൽക്കരിക്കുന്നത്.

Also Read: ‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

ഹോളിവുഡ് ചിത്രങ്ങളിൽ കണ്ടുവരുന്ന സൗണ്ട് പാർട്ടിക്കിൾസ് എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയോടെയാണ് ചിത്രം എത്തുന്നത്. ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ത്രില്ലറിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഭാവന ഫിലിം പ്രൊഡക്ഷൻസിനൊപ്പം ടി-സീരീസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിൽ എത്തും. ഛായാഗ്രഹണം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

See also  JEE മെയിൻ പരീക്ഷ! അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി

The post കാർത്തിക്കിന്റെ ശബ്ദത്തിൽ ഹൃദ്യമായൊരു ‘ട്രാവൽ സോങ്’; ‘അനോമി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി appeared first on Express Kerala.

Spread the love

New Report

Close