loader image
ഡ്യൂട്ടിക്കിടെ വാഹനത്തിലിരുന്ന് മദ്യപാനം; കഴക്കൂട്ടത്ത് ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഡ്യൂട്ടിക്കിടെ വാഹനത്തിലിരുന്ന് മദ്യപാനം; കഴക്കൂട്ടത്ത് ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ കാറിലിരുന്ന് മദ്യപിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി. ഡ്യൂട്ടിയിലിരിക്കെ പരസ്യ മദ്യപാനം നടത്തിയ ഗ്രേഡ് എഎസ്‌ഐ ബിനു അടക്കം ആറ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, മനോജ്, അരുൺ, അഖിൽരാജ്, അരുൺ എന്നിവരാണ് സസ്‌പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ.

കഴക്കൂട്ടം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥന്റെ സ്‌കോർപിയോ കാറിനുള്ളിലിരുന്നായിരുന്നു മദ്യപാനം. സ്റ്റേഷന് മുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ സിവിൽ ഡ്രസ്സിലിരുന്ന് ആറുപേരും മദ്യപിക്കുന്ന ദൃശ്യങ്ങൾ സ്റ്റേഷനിലെത്തിയ ഒരാൾ ഫോണിൽ പകർത്തി പുറത്തുവിടുകയായിരുന്നു. വാഹനമോടിക്കുന്ന സിപിഒ ഉൾപ്പെടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മദ്യപാനത്തിന് ശേഷം ഇവർ ഇതേ വാഹനത്തിൽ ഒരു വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ പോയതായും വിവരമുണ്ട്.

The post ഡ്യൂട്ടിക്കിടെ വാഹനത്തിലിരുന്ന് മദ്യപാനം; കഴക്കൂട്ടത്ത് ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ appeared first on Express Kerala.

Spread the love
See also  ഷൊർണൂരിലെ കരിങ്കല്‍ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

New Report

Close