loader image
ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ചെങ്ങന്നൂർ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ചെങ്ങന്നൂർ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂർ: ഗുജറാത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) ആണ് സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ബിൻസിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

കാറിലുണ്ടായിരുന്ന ബിൻസിയുടെ ഭർത്താവ്, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മാണ്ഡവി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബിൻസിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. നാസിക്കിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ അധ്യാപികയായിരുന്നു ബിൻസി.

The post ഗുജറാത്തിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ചെങ്ങന്നൂർ സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  അമേരിക്കൻ ‘റെഡ് ലൈനുകൾ’ക്ക് മുകളിൽ ഇറാൻ പറത്തുന്ന ഡ്രോണുകൾ! പശ്ചിമേഷ്യയിലെ കരുനീക്കങ്ങളിൽ ഇറാൻ മുന്നിലോ?

New Report

Close