loader image
ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം?

ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം?

സ്വർണ്ണത്തിനൊപ്പം വെള്ളിയും ആഗോള വിപണിയിൽ ചരിത്ര മുന്നേറ്റം നടത്തുകയാണ്. എന്നാൽ നിക്ഷേപകരെയും സാമ്പത്തിക വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുന്നത് ചൈനയിലെ വെള്ളിയുടെ അമിത വിലയാണ്. ആഗോള വിപണിയെക്കാൾ വളരെ ഉയർന്ന നിരക്കിലാണ് നിലവിൽ ചൈനയിൽ വെള്ളി വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില ഔൺസിന് ഏകദേശം 109 ഡോളറായിരിക്കുമ്പോൾ ചൈനയിൽ ഇത് 125 ഡോളറിലേക്ക് ഉയർന്നു കഴിഞ്ഞു. ഏകദേശം 16 ഡോളറിന്റെ ഈ വൻ വ്യത്യാസം നിക്ഷേപകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് ചൈനയിൽ ഇത്രയും വലിയ വിലക്കയറ്റം?

അമിതമായ ഡിമാൻഡ്: ലോകത്തെ ആകെ വെള്ളി വിതരണത്തിന്റെ 65 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ചൈനയാണ്. ആഭരണങ്ങൾക്ക് പുറമെ സ്പോട്ട്, ഫ്യൂച്ചേഴ്സ് വിപണികളിലും ചൈനീസ് നിക്ഷേപകർ വെള്ളിയെ ഒരു സുരക്ഷിത നിക്ഷേപമായി കണ്ട് വലിയ അളവിൽ വാങ്ങിക്കൂട്ടുന്നു.

കയറ്റുമതി നിയന്ത്രണങ്ങൾ: ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സർക്കാർ നയം അനുസരിച്ച് ലൈസൻസുള്ള കമ്പനികൾക്ക് മാത്രമേ വെള്ളി കയറ്റുമതി ചെയ്യാൻ അനുവാദമുള്ളൂ. ഈ നിയന്ത്രണം വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു.

See also  ‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

Also Read: സ്വർണം ‘തൊട്ടാൽ പൊള്ളും’ വിലയിൽ; വില കുറയാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി; വെള്ളി വിലയിലും വൻ കുതിപ്പ്

വെള്ളിയുടെ വിസ്മയിപ്പിക്കുന്ന വളർച്ച

കഴിഞ്ഞ ഒരു വർഷത്തിനിടെ വെള്ളി നൽകിയ ലാഭം ഏതൊരു നിക്ഷേപകനെയും അമ്പരപ്പിക്കുന്നതാണ്. കോമെക്സ് വിപണിയിലെ കണക്കുകൾ പ്രകാരം.

ഒരു മാസം: 42% വർധന

മൂന്ന് മാസം: 127% വർധന

ആറ് മാസം: 182% വർധന

ഒരു വർഷം: 250 ശതമാനത്തിലധികം വർധന

സ്വർണ്ണവും ഒപ്പത്തിനൊപ്പം

വെള്ളിയുടെ കുതിപ്പിനിടയിലും സ്വർണ്ണം തന്റെ തിളക്കം നിലനിർത്തുന്നുണ്ട്. കോമെക്സിൽ സ്വർണ്ണവില ഔൺസിന് 5,125 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. ഒരു വർഷത്തിനിടെ 84.52 ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണ്ണത്തിനും വെള്ളിക്കും ലഭ്യത കുറയുന്നതും ആവശ്യക്കാർ കൂടുന്നതും വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

The post ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം? appeared first on Express Kerala.

See also  ‘ചെയ്യുന്ന സമയത്ത് തന്നെ അത് ശരിയാകണം’! മമ്മൂട്ടിയിൽ നിന്ന് പഠിച്ച വലിയ പാഠത്തെക്കുറിച്ച് റോഷൻ മാത്യു
Spread the love

New Report

Close