loader image
ഷൊർണൂരിലെ കരിങ്കല്‍ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷൊർണൂരിലെ കരിങ്കല്‍ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനി അലീന ജോൺസൺ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്.

പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ വീട്ടിൽ നിന്നും കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് വീടിന് അല്പം അകലെയുള്ള ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്. വിവാഹിതയായ അലീനയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി.

The post ഷൊർണൂരിലെ കരിങ്കല്‍ ക്വാറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

Spread the love
See also  ഹൂതികളും റീ ലോഡഡ്, ഇറാനെ തൊട്ടാൽ ‘പൊട്ടിക്കും’

New Report

Close