
തിരുവനന്തപുരം: അമ്പൂരിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ അടുത്തരയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കാട്ടുപോത്ത് ഉണ്ടെന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അനിലിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമിച്ചു. ഈ നീക്കത്തിനിടെ പ്രകോപിതനായ കാട്ടുപോത്ത് സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാൻ വേണ്ടി തിരിഞ്ഞോടുന്നതിനിടെയാണ് അനിലിനെ കാട്ടുപോത്ത് കുത്തിവീഴ്ത്തിയത്. പരിക്കേറ്റ അനിൽ കുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക് appeared first on Express Kerala.



