loader image
രാഹുലിനെ കാണില്ല, യോഗം ബഹിഷ്കരിക്കും; കോൺഗ്രസ് നേതൃത്വവുമായി കടുത്ത പോരിൽ ശശി തരൂർ

രാഹുലിനെ കാണില്ല, യോഗം ബഹിഷ്കരിക്കും; കോൺഗ്രസ് നേതൃത്വവുമായി കടുത്ത പോരിൽ ശശി തരൂർ

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകൽച്ച തുടരുന്ന ശശി തരൂർ എംപി, പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുത്തേക്കില്ല. നാളെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂർ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് നേരിട്ട് കത്തുനൽകി ക്ഷണിച്ചിട്ടും യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ അതൃപ്തിയിലുള്ള തരൂരിനെ ഒപ്പം നിർത്താൻ സി.പി.എം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് യോഗത്തിലുണ്ടായ അവഗണനയാണ് തരൂരിനെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ വർക്കിംഗ് കമ്മിറ്റി അംഗമായ തരൂരിന് വേദിയിൽ അറ്റത്താണ് ഇരിപ്പിടം നൽകിയത്. കൂടാതെ, മറ്റുള്ളവർ പ്രസംഗം ചുരുക്കണമെന്ന് നിർദ്ദേശമുണ്ടായിട്ടും തരൂർ പ്രസംഗിച്ച ശേഷം മറ്റ് നേതാക്കൾ ദീർഘനേരം സംസാരിക്കുകയും ചെയ്തു. പരിപാടിയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന മറ്റ് പ്രമുഖ നേതാക്കളുടെ പേരെടുത്ത് പറഞ്ഞപ്പോൾ തരൂരിനെ ഒഴിവാക്കിയതും അതൃപ്തി വർദ്ധിപ്പിച്ചു.

Also Read: “ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് വിനായക് ദാമോദർ സതീശൻ”; രൂക്ഷ പരിഹാസവുമായി വി. ശിവൻകുട്ടി

See also  “സ്വർണം മോഷ്ടിച്ചവർക്കും ഫണ്ട് മുക്കിയവർക്കും അയ്യപ്പ ശാപം ഉണ്ടാകും! സ്വർണക്കൊള്ളക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും”: രമേശ് ചെന്നിത്തല

നിലവിൽ ദുബായിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ തരൂർ നാളെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ മാത്രമാണ് പങ്കെടുക്കാൻ സമ്മതിച്ചിട്ടുള്ളത്. പാർട്ടി പ്രോട്ടോക്കോൾ ലംഘിച്ചുള്ള ഇരിപ്പിട ക്രമീകരണത്തിലും പരിഗണനയിലുണ്ടായ കുറവിലും തരൂർ കടുത്ത പ്രതിഷേധത്തിലാണ്. തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാകുന്നത് കേരളത്തിലെ കോൺഗ്രസിനും വലിയ തലവേദനയാകുന്നുണ്ട്.

The post രാഹുലിനെ കാണില്ല, യോഗം ബഹിഷ്കരിക്കും; കോൺഗ്രസ് നേതൃത്വവുമായി കടുത്ത പോരിൽ ശശി തരൂർ appeared first on Express Kerala.

Spread the love

New Report

Close