loader image
മരുന്ന് കയ്യിലുണ്ടോ? കുവൈത്തിലേക്ക് വിമാനം കയറും മുൻപ് ഈ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കുക

മരുന്ന് കയ്യിലുണ്ടോ? കുവൈത്തിലേക്ക് വിമാനം കയറും മുൻപ് ഈ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കുക

കുവൈത്ത്: വിദേശത്തുനിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൈവശം വയ്ക്കുന്ന മരുന്നുകൾക്ക് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ 2025-ലെ പുതിയ ഉത്തരവ് പ്രകാരം നാർക്കോട്ടിക്, സൈക്കോട്രോപിക് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കൊണ്ടുവരുന്നതിനാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട മാരകമായ വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമുള്ള അളവിൽ മാത്രമേ ഇനി കൈവശം വയ്ക്കാൻ പാടുള്ളൂ.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സൈക്കോട്രോപിക് മരുന്നുകൾ (ഷെഡ്യൂൾ 3, 4, 30 വിഭാഗങ്ങൾ) ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ കൊണ്ടുവരാൻ അനുവാദമുണ്ട്. എന്നാൽ, യാത്രക്കാർ ഒറിജിനൽ മെഡിക്കൽ റിപ്പോർട്ടോ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോ കസ്റ്റംസിൽ ഹാജരാക്കേണ്ടത് നിർബന്ധമാണ്. ഈ രേഖകൾ വിദേശത്തുള്ള കുവൈത്ത് എംബസി അല്ലെങ്കിൽ കോൺസുലേറ്റ് വഴി സാക്ഷ്യപ്പെടുത്തിയിരിക്കണം. കൃത്യമായ രേഖകളില്ലാത്ത പക്ഷം മരുന്നുകൾ കസ്റ്റംസ് തടഞ്ഞുവെക്കുമെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഇവ വിട്ടുനൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

The post മരുന്ന് കയ്യിലുണ്ടോ? കുവൈത്തിലേക്ക് വിമാനം കയറും മുൻപ് ഈ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കുക appeared first on Express Kerala.

See also  ടോൾ കുടിശ്ശികയുണ്ടോ? ഇനി കാർ വിൽക്കാൻ കഴിയില്ല; പുതിയ നിയമം വരുന്നു!
Spread the love

New Report

Close