loader image
വിൻഡോസ് 11 ഉപയോക്താക്കൾക്ക് ആശ്വാസം! ഔട്ട്‌ലുക്ക് പിശകും സിസ്റ്റം ക്രാഷും മൈക്രോസോഫ്റ്റ് പരിഹരിച്ചു

വിൻഡോസ് 11 ഉപയോക്താക്കൾക്ക് ആശ്വാസം! ഔട്ട്‌ലുക്ക് പിശകും സിസ്റ്റം ക്രാഷും മൈക്രോസോഫ്റ്റ് പരിഹരിച്ചു

2026 ജനുവരിയിലെ സുരക്ഷാ അപ്‌ഡേറ്റിന് പിന്നാലെ വിൻഡോസ് 11 ഉപയോക്താക്കൾ നേരിട്ട ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾക്ക് മൈക്രോസോഫ്റ്റ് അടിയന്തര പരിഹാരം കണ്ടു. കമ്പ്യൂട്ടറുകൾ അപ്രതീക്ഷിതമായി ക്രാഷാകുന്നതും മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് പ്രവർത്തനരഹിതമാകുന്നതും ഉൾപ്പെടെയുള്ള ബഗുകൾ പുതിയ അപ്‌ഡേറ്റിലൂടെ പൂർണ്ണമായും പരിഹരിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആഴ്ചകളായി ഉപയോക്താക്കളെ വലച്ചിരുന്ന സിസ്റ്റം തകരാറുകൾക്ക് അറുതിയായിരിക്കുകയാണ്.

ജനുവരിയിലെ അപ്‌ഡേറ്റും ക്ലൗഡ് ഫയലുകളും തമ്മിലുള്ള സാങ്കേതിക പൊരുത്തക്കേടാണ് ഈ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. ക്ലൗഡിൽ സേവ് ചെയ്തിരിക്കുന്ന ഫയലുകൾ ഉപയോഗിക്കുമ്പോൾ ആപ്പുകൾ പിശക് കാണിക്കുകയും, പ്രത്യേകിച്ച് സിങ്ക് ചെയ്ത ഫോൾഡറുകളിൽ ഔട്ട്‌ലുക്ക് ഡാറ്റ സൂക്ഷിച്ചവർക്ക് ഇമെയിലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ആപ്പുകൾ പ്രവർത്തിപ്പിക്കുമ്പോൾ കമ്പ്യൂട്ടറുകൾ ഹാങ്ങാകുന്നത് ദൈനംദിന ഓഫീസ് ജോലികളെയും ഐടി മേഖലയെയും സാരമായി ബാധിച്ചിരുന്നു.

Also Read: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉയരത്തിൽ ഐഎസ്എസ്; സ്‌പേസ് എക്‌സ് ഡ്രാഗണിന്റെ കരുത്തിൽ പുതിയ റെക്കോർഡ്

പുതിയ അപ്‌ഡേറ്റിലൂടെ സിസ്റ്റം ക്രാഷിന് കാരണമായ ബഗുകൾ നീക്കം ചെയ്തതിനൊപ്പം, ഷട്ട്ഡൗൺ, റീസ്റ്റാർട്ട്, സ്ലീപ്പ് മോഡ് എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. വിൻഡോസ് സെറ്റിംഗ്സിലെ ‘വിൻഡോസ് അപ്‌ഡേറ്റ്’ വഴി ഉപയോക്താക്കൾക്ക് ഈ പുതിയ പാച്ച് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫയലുകൾ ബാക്കപ്പ് ചെയ്യണമെന്നും എന്തെങ്കിലും പ്രശ്നങ്ങൾ തുടരുന്നുണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മൈക്രോസോഫ്റ്റ് നിർദ്ദേശിച്ചു.

See also  ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു, ഒടുവിൽ ചതിച്ചു; കോഴിക്കോട് യുവതിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

The post വിൻഡോസ് 11 ഉപയോക്താക്കൾക്ക് ആശ്വാസം! ഔട്ട്‌ലുക്ക് പിശകും സിസ്റ്റം ക്രാഷും മൈക്രോസോഫ്റ്റ് പരിഹരിച്ചു appeared first on Express Kerala.

Spread the love

New Report

Close