
ആരോഗ്യകരവും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ചെറുപയർ ദോശ. തേങ്ങാ ചമ്മന്തിയോ ഇഞ്ചി ചമ്മന്തിയോ കൂട്ടി കഴിച്ചാൽ ഈ ഹെൽത്തി ദോശ അതീവ രുചികരമായിരിക്കും. റെസിപ്പി നോക്കാം.
ചേരുവകൾ
ചെറുപയർ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്
പച്ചമുളക് രണ്ടെണ്ണം
മല്ലിയില രണ്ടു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ഇഞ്ചി രണ്ടു സ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാം ഒരുമിച്ച് വെള്ളത്തിലിട്ട് കുതിർക്കണം. ശേഷം നല്ലപോലെ അരച്ചെടുക്കുക. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം രാവിലെ ദോശ ഉണ്ടാക്കാം. ദോശക്കല്ല് ചൂടായതിനു ശേഷം മാവ് ഒഴിച്ച് നന്നായി പരത്തണം. അതുകഴിഞ്ഞ് ആവശ്യത്തിനു എണ്ണയൊഴിച്ച് രണ്ടു സൈഡ് മൊരിയിച്ച് എടുക്കാം. ഹെൽത്തി ആയിട്ടുള്ള ചെറുപയർ ദോശ തയ്യാർ.
The post ഒരു ഹെൽത്തി ചെറു പയർ ദോശയുടെ റെസിപ്പി നോക്കാം! appeared first on Express Kerala.



