loader image
സംസ്ഥാന ബജറ്റ് നാളെ! സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ

സംസ്ഥാന ബജറ്റ് നാളെ! സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും. വോട്ടർമാരെയും വിവിധ ജനവിഭാഗങ്ങളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സുപ്രധാനമായ ‘കയ്യടി’ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വെക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസനത്തിനും ക്ഷേമപദ്ധതികൾക്കും ഊന്നൽ നൽകുന്ന സമീപനമായിരിക്കും ധനമന്ത്രി സ്വീകരിക്കുക എന്നാണ് സൂചന.

The post സംസ്ഥാന ബജറ്റ് നാളെ! സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ appeared first on Express Kerala.

Spread the love
See also  വീട്ടിലുണ്ടാക്കാം മനം നിറയ്ക്കും മധുരം; സിമ്പിളായി ഒരു കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്!

New Report

Close