
ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഉയർത്തിയ തടസ്സവാദങ്ങളെ തുടർന്നാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചപ്പോൾ, ശക്തമായ തെളിവുകൾ നിരത്തി ജാമ്യത്തെ എതിർക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ തുടർന്നുള്ള നിയമപോരാട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
The post രാഹുലിന് ഇന്ന് നിർണായകം! ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും appeared first on Express Kerala.



