
യുവ താരം അഭിഷേക് ശർമയുടെ ബാറ്റിംഗ് ശൈലിയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വെടിക്കെട്ട് ബാറ്റിംഗിന്റെ കാര്യത്തിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിനേക്കാൾ ഒരുപടി മുന്നിലാണ് അഭിഷേക് എന്നാണ് കൈഫിന്റെ നിരീക്ഷണം. സാധാരണയായി അതിവേഗം റൺസ് കണ്ടെത്താൻ ശ്രമിക്കുന്ന ബാറ്റർമാർക്ക് സ്ഥിരത കുറവായിരിക്കുമെങ്കിലും അഭിഷേക് ആ പതിവ് തെറ്റിക്കുന്നുവെന്ന് കൈഫ് പറയുന്നു.
ടി20 ക്രിക്കറ്റിലെ ഇതിഹാസമായ ക്രിസ് ഗെയ്ൽ പോലും ബെംഗളൂരുവിലെ പിച്ചുകളിൽ ആദ്യത്തെ അഞ്ചെട്ട് പന്തുകൾ വളരെ ശ്രദ്ധയോടെയാണ് കളിച്ചിരുന്നത്. ബൗളർമാർക്ക് ആധിപത്യമുള്ള സമയത്ത് മെയ്ഡൻ ഓവറുകൾ വഴങ്ങാൻ പോലും ഗെയ്ൽ തയ്യാറായിരുന്നു. എന്നാൽ അഭിഷേക് ശർമയ്ക്ക് അത്തരം മുൻകരുതലുകളുടെ ആവശ്യമില്ലെന്നും ക്രീസിലെത്തുന്ന നിമിഷം മുതൽ താരം ആക്രമിച്ചു കളിക്കുകയാണെന്നും കൈഫ് ചൂണ്ടിക്കാട്ടി. വെറും 12-14 പന്തുകൾ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റുന്ന 60-70 റൺസ് നേടാൻ അഭിഷേകിന് കഴിയുന്നുണ്ട്. മറ്റ് താരങ്ങൾ പരാജയപ്പെട്ടാലും അഭിഷേക് തിളങ്ങിയാൽ ഇന്ത്യയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
The post ക്രിസ് ഗെയ്‌ലിനേക്കാൾ ആക്രമണകാരി; അഭിഷേക് ശർമയെ വാനോളം പുകഴ്ത്തി മുഹമ്മദ് കൈഫ് appeared first on Express Kerala.



