
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‍ലിം സമൂഹത്തെ (മിയാസ്) ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ വിവാദ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ‘മിയാ’ വിഭാഗക്കാർ ഇന്ത്യക്കാരല്ലെന്നും അവർക്ക് ഇവിടെ വോട്ടവകാശമില്ലെന്നുമാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഇക്കൂട്ടർ ബംഗ്ലദേശിൽ പോയി വോട്ട് ചെയ്യണമെന്നും അവരുടെ പേരുകൾ ഇന്ത്യയിലെ വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റാൻ നടപടി തുടങ്ങിയതായും അദ്ദേഹം ഗുവാഹത്തിയിൽ പറഞ്ഞു.
അസമിൽ എസ്ഐആർ നടപ്പിലാക്കുന്നതോടെ അഞ്ച് ലക്ഷത്തോളം വരുന്ന മിയാ വിഭാഗക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യേണ്ടി വരുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. നിയമങ്ങൾ അനുസരിച്ച് ഇവർ ഇവിടെ വോട്ട് ചെയ്യാൻ പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹം, ഈ നീക്കത്തിന്റെ പേരിൽ കോൺഗ്രസ് തന്നെ എത്ര വേണമെങ്കിലും അധിക്ഷേപിച്ചോട്ടെ എന്നും വെല്ലുവിളിച്ചു. സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങളെയും കുടിയേറ്റത്തെയും കുറിച്ചുള്ള തന്റെ കർശന നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
The post ഇവിടെ വോട്ട് ചെയ്യണ്ട, ബംഗ്ലദേശിൽ പോകൂ! മിയാ മുസ്‍ലിംകൾക്കെതിരെ ഹിമന്ത ബിശ്വ ശർമ്മ appeared first on Express Kerala.



