
പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി അർധരാത്രിയിൽ നിരന്തരം സന്ദേശങ്ങളയച്ച് ശല്യപ്പെടുത്തിയ പോലീസുകാരൻ കുരുക്കിൽ. തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും പോലീസ് അസോസിയേഷൻ നേതാവുമായ സന്തോഷിനെതിരെയാണ് ഹോട്ടൽ ജീവനക്കാരിയായ യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം അർധരാത്രിയിൽ തുടർച്ചയായി വിളിച്ചും മെസ്സേജുകൾ അയച്ചും ബുദ്ധിമുട്ടിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
The post പരാതിക്കാരിക്ക് പോലീസുകാരന്റെ ‘അർധരാത്രി ശല്യം’; തുമ്പ സ്റ്റേഷനിലെ സി.പി.ഒയ്ക്കെതിരെ അന്വേഷണം appeared first on Express Kerala.



