loader image
നിഗൂഢതകളും ആകാംക്ഷയും നിറച്ച് എബ്രിഡ് ഷൈന്റെ ‘സ്പാ’; റിലീസ് തീയതി പ്രഖ്യാപിച്ചു!

നിഗൂഢതകളും ആകാംക്ഷയും നിറച്ച് എബ്രിഡ് ഷൈന്റെ ‘സ്പാ’; റിലീസ് തീയതി പ്രഖ്യാപിച്ചു!

ബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’ ഫെബ്രുവരി 12-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. റിയലിസ്റ്റിക് സിനിമകളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള എബ്രിഡ് ഷൈൻ, ഇത്തവണ നിഗൂഢതയും ആകർഷണീയതയും നിറഞ്ഞ ഒരു സിനിമാനുഭവമാകും ‘സ്പാ’യിലൂടെ സമ്മാനിക്കുക എന്ന സൂചനയാണ് പുതിയ പോസ്റ്ററുകൾ നൽകുന്നത്.

മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ തുടങ്ങി വലിയൊരു നിര തന്നെയുണ്ട്. കൂടാതെ മാസ്ക് മാൻ എന്ന നിഗൂഢ കഥാപാത്രവും ചിത്രത്തിൽ പ്രധാന ശ്രദ്ധാകേന്ദ്രമാകും. ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, പൂജിത മേനോൻ തുടങ്ങിയവരാണ് പ്രധാന വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: വീടിന്റെ ഓർമ്മകളുമായി ‘വലതുവശത്തെ കള്ളൻ’! ഗാനം പുറത്ത്

സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നിവയുടെ ബാനറിൽ സജിമോൻ പാറയിലും സഞ്ജു ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, സംഗീതം ഇഷാൻ ഛബ്ര, ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റർ മനോജ്, സൗണ്ട് ഡിസൈൻ ശ്രീ ശങ്കർ. സൈബർ സിസ്റ്റം ഓസ്ട്രേലിയ വഴി വേൾഡ് വൈഡ് റിലീസിനെത്തുന്ന ചിത്രം കേരളത്തിലും ഇന്ത്യയിലുമായി സ്പാറയിൽ & വൈറ്റ് ചാരിയറ്റ് ആണ് വിതരണത്തിനെത്തിക്കുന്നത്.

See also  സാമുദായിക ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

The post നിഗൂഢതകളും ആകാംക്ഷയും നിറച്ച് എബ്രിഡ് ഷൈന്റെ ‘സ്പാ’; റിലീസ് തീയതി പ്രഖ്യാപിച്ചു! appeared first on Express Kerala.

Spread the love

New Report

Close