loader image
അടിപട പൂരവുമായി ‘ഡർബി’; സാഗർ സൂര്യയും സംഘവും ഒന്നിക്കുന്ന മാസ് ക്യാമ്പസ് എന്റർടെയ്‌നർ

അടിപട പൂരവുമായി ‘ഡർബി’; സാഗർ സൂര്യയും സംഘവും ഒന്നിക്കുന്ന മാസ് ക്യാമ്പസ് എന്റർടെയ്‌നർ

‘കടകൻ’ എന്ന ചിത്രത്തിന് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം ‘ഡർബി’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിലെ ക്യാമ്പസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റർ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കി. സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകളും അണിനിരക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

‘പണി’യിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ‘ഓസ്‌ലറി’ലെ വില്ലൻ വേഷം തകർത്ത ശിവരാജ്, ‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ പ്രിയങ്കരനായ ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഇവർക്കൊപ്പം ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ഹിഫ്രാസ്, ഫാഹിസ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

Also Read: നിഗൂഢതകളും ആകാംക്ഷയും നിറച്ച് എബ്രിഡ് ഷൈന്റെ ‘സ്പാ’; റിലീസ് തീയതി പ്രഖ്യാപിച്ചു!

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം ഗോപി സുന്ദർ, ക്യാമറ അഭിനന്ദൻ രാമനുജം, തിരക്കഥ സഹ്റു സുഹ്‌റ, അമീർ സുഹൈൽ, എഡിറ്റിംഗ് ആർ ജെറിൻ. ഡർബി കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് സ്‌ട്രൈറ്റ് ലൈൻ സിനിമാസാണ്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്നത്തെ യുവത്വത്തിന്റെ പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻറർടെയ്‌നറായാണ് ഒരുക്കുന്നത്.

See also  അനുവാദമില്ലാതെ സംസാരം റെക്കോർഡ് ചെയ്തു; 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ

സ്‌ക്രിപ്റ്റ് കൺസൾട്ടന്റ് ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്, ആക്ഷൻ തവസി രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ജമാൽ വി ബാപ്പു, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ നജീർ നസീം, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിൽ കേസി, കൊറിയോഗ്രാഫി റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, സ്റ്റിൽസ് എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ, സ്റ്റുഡിയോ സപ്താ റെക്കോർഡ്‌സ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് മെഹ്ബൂബ്, വി.എഫ്.എക്‌സ് ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

The post അടിപട പൂരവുമായി ‘ഡർബി’; സാഗർ സൂര്യയും സംഘവും ഒന്നിക്കുന്ന മാസ് ക്യാമ്പസ് എന്റർടെയ്‌നർ appeared first on Express Kerala.

Spread the love

New Report

Close