
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ 8:45-ന് ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം തെന്നിമാറിയാണ് അപകടമുണ്ടായത്. അജിത് പവാർ ഉൾപ്പെടെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ രാഷ്ട്രീയ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
അജിത് പവാറിന്റെ വിയോഗം അതിദാരുണമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. തന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന ഒരു സഹോദരനെയാണ് നഷ്ടമായതെന്നും എൻസിപി കേരള ഘടകത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. എൻഎസ്‌യുഐ കാലം മുതൽ അജിത് പവാറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ മോശം പരാമർശം! വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ്
ദേശീയ തലത്തിലുള്ള പ്രമുഖ നേതാക്കളും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അജിത് പവാറിന്റെ വിയോഗം മഹാരാഷ്ട്രയ്ക്ക് തീരാനഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അപ്രതീക്ഷിത വിയോഗത്തിൽ താൻ ഞെട്ടിയെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. രാഷ്ട്രീയത്തിന് അതീതമായി വലിയൊരു സൗഹൃദവലയമുള്ള നേതാവിന്റെ വേർപാട് രാജ്യത്തിന് വലിയ നഷ്ടമാണ്.
The post വിമാനാപകടത്തിൽ അജിത് പവാർ അന്തരിച്ചു! നടുക്കം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം appeared first on Express Kerala.



