
നിയമസഭയിലെ ചോദ്യോത്തരവേളയിൽ ഭരണപക്ഷ അംഗമായ പി.പി. ചിത്തരഞ്ജൻ എംഎൽഎയും സ്പീക്കർ എ.എൻ. ഷംസീറും തമ്മിൽ അപ്രതീക്ഷിത വാഗ്വാദം. ചോദ്യം ചോദിക്കുന്നതിന് പകരം ആമുഖമായി വ്യവസായ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് എംഎൽഎ ദീർഘമായി സംസാരിച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
സമയം അതിക്രമിക്കുന്നുവെന്നും ചോദ്യത്തിലേക്ക് കടക്കണമെന്നും സ്പീക്കർ പലതവണ നിർദ്ദേശിച്ചെങ്കിലും, പറയാനുള്ള കാര്യങ്ങൾ പറയാതെ പോകാൻ കഴിയില്ലെന്ന എംഎൽഎയുടെ ഉറച്ച നിലപാട് സഭയിൽ കനത്ത വാക്കേറ്റത്തിന് വഴിയൊരുക്കി. ചെയറിനോട് വിനയത്തോടെ പെരുമാറണമെന്നും ഒരു ഭരണപക്ഷ അംഗം ഇത്തരത്തിലാണോ സംസാരിക്കേണ്ടതെന്നും സ്പീക്കർ ക്ഷോഭത്തോടെ ചോദിച്ചു.
Also Read: ‘അജിത് ദാദ’ ഇനി ഓർമ്മ! വിമാനാപകടം കവർന്നത് രാഷ്ട്രീയത്തിലെ അതികായനെ…
വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടന്ന അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്ന് ചിത്തരഞ്ജൻ വിശദീകരിച്ചെങ്കിലും, ചോദ്യോത്തരവേള ഇത്തരം രാഷ്ട്രീയ പ്രസ്താവനകൾക്കുള്ള ഇടമല്ലെന്ന് സ്പീക്കർ കർശനമായി ഓർമ്മിപ്പിച്ചു.
The post ഷംസീർ കടുപ്പിച്ചു, വിട്ടുകൊടുക്കാതെ ചിത്തരഞ്ജൻ! സഭയിൽ ഭരണപക്ഷ അംഗവും സ്പീക്കറും തമ്മിൽ കൊമ്പുകോർത്തു appeared first on Express Kerala.



