loader image
‘ഞാൻ അത് നിർത്തുന്നു’: പിന്നണി ഗാനത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്!

‘ഞാൻ അത് നിർത്തുന്നു’: പിന്നണി ഗാനത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്!

ന്ത്യൻ സംഗീതലോകത്തെ ഏറ്റവും ജനപ്രിയ ഗായകൻ അർജിത് സിങ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകരെയും സിനിമാലോകത്തെയും അമ്പരപ്പിച്ച ഈ തീരുമാനം അറിയിച്ചത്. സിനിമകൾക്ക് വേണ്ടി ഇനി പുതിയ ഗാനങ്ങൾ ആലപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യാത്ര അവസാനിപ്പിക്കുന്നു, സംഗീതമല്ല, “കഴിഞ്ഞ വർഷങ്ങളിൽ ശ്രോതാക്കളെന്ന നിലയിൽ നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി. ഇനി മുതൽ പിന്നണി ഗായകനായി പുതിയ ജോലികൾ ഏറ്റെടുക്കില്ല. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു,” അര്‍ജിത്ത് കുറിച്ചു. എന്നാൽ സംഗീതം പൂർണ്ണമായും ഉപേക്ഷിക്കുന്നില്ലെന്നും ഒരു സ്വതന്ത്ര കലാകാരനായി കൂടുതൽ കാര്യങ്ങൾ പഠിക്കാനും സ്വന്തം സംഗീതം നിർമ്മിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കരാറൊപ്പിട്ട പാട്ടുകൾ ഈ വർഷം പുറത്തിറങ്ങും.

Also Read: അടിപട പൂരവുമായി ‘ഡർബി’; സാഗർ സൂര്യയും സംഘവും ഒന്നിക്കുന്ന മാസ് ക്യാമ്പസ് എന്റർടെയ്‌നർ

2012-ൽ ‘ഏജന്റ് വിനോദ്’ എന്ന ചിത്രത്തിലൂടെയാണ് അർജിത് പിന്നണി ഗാനരംഗത്ത് എത്തിയത്. 2013-ൽ പുറത്തിറങ്ങിയ ‘ആഷിഖി 2’-ലെ ‘തും ഹി ഹോ’ എന്ന ഒരൊറ്റ ഗാനത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ പ്രിയഗായകനായി മാറി. ‘ചന്ന മേരെയാ’, ‘കേസരിയാ’ തുടങ്ങി എണ്ണമറ്റ ഹിറ്റുകൾ സമ്മാനിച്ച അർജിത് സിങ്, ബോളിവുഡ് സംഗീതത്തിന്റെ പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു.

See also  എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മഹാ അന്നദാനത്തിന് തുടക്കമിട്ട് മമ്മൂട്ടി

The post ‘ഞാൻ അത് നിർത്തുന്നു’: പിന്നണി ഗാനത്തിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത്ത് സിങ്! appeared first on Express Kerala.

Spread the love

New Report

Close