loader image
ഒമാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം! മൂന്ന് ഫ്രഞ്ച് സഞ്ചാരികൾക്ക് ദാരുണാന്ത്യം

ഒമാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം! മൂന്ന് ഫ്രഞ്ച് സഞ്ചാരികൾക്ക് ദാരുണാന്ത്യം

മാനിലെ മത്ര തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ചു. മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തിന് ഏകദേശം 2.5 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ബന്ദർ അൽ റൗദയിൽ നിന്ന് ദമാനിയത്ത് ദ്വീപുകളിലേക്ക് 25 യാത്രക്കാരുമായി പോയ ബോട്ടാണ് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടവിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ തന്നെ റോയൽ ഒമാൻ പോലീസും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി വിപുലമായ രക്ഷാപ്രവർത്തനം നടത്തി. മറ്റ് ടൂർ ബോട്ടുകളുടെ സഹായത്തോടെ ബാക്കിയുള്ളവരെ സുരക്ഷിതമായി കരയിലെത്തിച്ചു. മോശം കാലാവസ്ഥയും കടൽ പ്രക്ഷുബ്ധമായതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഒമാൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

The post ഒമാനിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം! മൂന്ന് ഫ്രഞ്ച് സഞ്ചാരികൾക്ക് ദാരുണാന്ത്യം appeared first on Express Kerala.

See also  കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Spread the love

New Report

Close