loader image
സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു

തൃശ്ശൂർ: പിഎഫ്‌ഐ യുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് വ്യാപക റെയ്ഡ് നടത്തി. കൊച്ചി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 20 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പി.എഫ്.ഐ തീവ്രവാദക്കേസുകളുമായും പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായും ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് സൂചന.

തൃശ്ശൂർ ചാവക്കാട് പാലയൂരിൽ എസ്.ഡി.പി.ഐ മുൻ മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കറിന്റെ വാടകവീട്ടിൽ എൻ.ഐ.എ കൊച്ചി യൂണിറ്റ് മൂന്ന് മണിക്കൂറോളം പരിശോധന നടത്തി. രാവിലെ 6.50-ന് തുടങ്ങിയ റെയ്ഡ് 9.45-നാണ് അവസാനിച്ചത്. ഫാമിസിന്റെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. റെയ്ഡ് സമയത്ത് ഫാമിസ് വീട്ടിലുണ്ടായിരുന്നു.

Also Read: വെള്ളാപ്പിള്ളി വരുമെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി ആലോചിച്ചു: ജി സുകുമാരൻ നായർ

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ഇനിയും പിടിയിലാവാനുള്ള മൂന്ന് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഈ പരിശോധനയെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചിയിൽ മാത്രം എട്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. പുലർച്ചെ അഞ്ചോടെ തന്നെ എൻ.ഐ.എ സംഘം മഫ്തിയിൽ ഫാമിസിന്റെ വീടും പരിസരവും നിരീക്ഷണം ആരംഭിച്ചിരുന്നു. തുടർന്ന് ചാവക്കാട് പോലീസിന്റെ സഹായം തേടുകയും കനത്ത സുരക്ഷാ വലയത്തിൽ പരിശോധന പൂർത്തിയാക്കുകയും ചെയ്തു. റെയ്ഡിൽ നിർണ്ണായകമായ പല ഡിജിറ്റൽ തെളിവുകളും ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

See also  ഇന്ന് മിന്നിച്ചില്ലെങ്കിൽ സഞ്ജു പുറത്തേക്ക്? ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള നാലാം ടി20 ഇന്ന്

The post സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു appeared first on Express Kerala.

Spread the love

New Report

Close