
ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിലെ ആദ്യ സ്റ്റേഷൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് അധികൃതർ. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഡൽമ മാളിന് എതിർവശത്താണ് ഈ പ്രധാന സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ആധുനിക സൗകര്യങ്ങളും അറബ് പൈതൃകവും ഒത്തുചേരുന്ന രൂപകല്പനയാണ് ഇതിൻ്റെ പ്രത്യേകത. കഫേകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനങ്ങൾ എന്നിവയടങ്ങുന്ന സ്റ്റേഷൻ, ബസ്, ടാക്സി തുടങ്ങിയ മറ്റ് ഗതാഗത മാർഗങ്ങളുമായും ബന്ധിപ്പിച്ചിരിക്കും.
അബുദാബിയെ ദുബായിയുമായും ഫുജൈറയുമായും വേഗത്തിൽ ബന്ധിപ്പിക്കുന്ന ഈ റെയിൽ ശൃംഖല യാത്രാരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളിൽ ഒരേസമയം 400 പേർക്ക് യാത്ര ചെയ്യാം. ആദ്യ ഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തുറക്കുക. മുസഫയിലെ താമസ-വ്യവസായ മേഖലകൾക്കിടയിലൂടെ കടന്നുപോകുന്ന ഈ പാത പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ഗുണകരമാകും.
The post ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു; അത്യാധുനിക സൗകര്യങ്ങളുമായി അബുദാബി സ്റ്റേഷൻ appeared first on Express Kerala.



