loader image
കുവൈത്തിൽ ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ ഡിമാൻഡ്; അഞ്ചുമാസത്തിനിടെ നൽകിയത് 336 പുതിയ രേഖകൾ

കുവൈത്തിൽ ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ ഡിമാൻഡ്; അഞ്ചുമാസത്തിനിടെ നൽകിയത് 336 പുതിയ രേഖകൾ

കുവൈത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഫാൽക്കൺ പക്ഷികളുടെ പാസ്‌പോർട്ട് നടപടികളിൽ വൻ വർധനവ് രേഖപ്പെടുത്തി. 2025 ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെയുള്ള അഞ്ചുമാസത്തിനിടെ 336 ഫാൽക്കണുകൾക്കാണ് പുതുതായി പാസ്‌പോർട്ട് അനുവദിച്ചതെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. പക്ഷികളുടെ യാത്രകളും ഉടമസ്ഥാവകാശവും എളുപ്പമാക്കുന്നതിനായുള്ള ഇത്തരം 590-ലേറെ അപേക്ഷകളിലാണ് അതോറിറ്റി നടപടി പൂർത്തിയാക്കിയത്.

പുതിയ പാസ്‌പോർട്ടുകൾക്ക് പുറമെ, കാലാവധി കഴിഞ്ഞ 186 പാസ്‌പോർട്ടുകൾ പുതുക്കി നൽകുകയും ഉടമസ്ഥാവകാശം സംബന്ധിച്ച 48 മാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഫാൽക്കണുകളെ അന്താരാഷ്ട്ര തലത്തിൽ കൊണ്ടുപോകുന്നതിനും പ്രദർശിപ്പിക്കുന്നതിനും കർശനമായ നിബന്ധനകളോടെയുള്ള ഈ ഔദ്യോഗിക രേഖ നിർബന്ധമാണ്.

The post കുവൈത്തിൽ ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ ഡിമാൻഡ്; അഞ്ചുമാസത്തിനിടെ നൽകിയത് 336 പുതിയ രേഖകൾ appeared first on Express Kerala.

Spread the love
See also  “രാഹുൽ സ്വേച്ഛാധിപതി, എന്റെ ജീവന് ഭീഷണി”; മുൻ കോൺഗ്രസ് എംപിയുടെ വെളിപ്പെടുത്തൽ

New Report

Close