loader image
കാലാവസ്ഥ വില്ലനായി; അധ്യയന വർഷം മാറ്റാൻ മിസോറം, ഏപ്രിൽ- മാർച്ച് രീതി ഉപേക്ഷിക്കുന്നു

കാലാവസ്ഥ വില്ലനായി; അധ്യയന വർഷം മാറ്റാൻ മിസോറം, ഏപ്രിൽ- മാർച്ച് രീതി ഉപേക്ഷിക്കുന്നു

മിസോറം: ഭൂപ്രകൃതിയും കഠിനമായ കാലാവസ്ഥയും കണക്കിലെടുത്ത് സ്കൂൾ അക്കാദമിക് കലണ്ടറിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മിസോറം സർക്കാർ. നിലവിലുള്ള ഏപ്രിൽ-മാർച്ച് അധ്യയന വർഷം ഉപേക്ഷിച്ച്, പഴയ രീതിയിലുള്ള ജനുവരി-ഡിസംബർ കലണ്ടറിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി വൻലൽത്ത്ലാന പ്രഖ്യാപിച്ചു. പ്രൈമറി, ഹൈസ്കൂൾ ക്ലാസുകൾക്കാണ് ഈ മാറ്റം ബാധകമാവുക.

ദേശീയ കലണ്ടറുമായി പൊരുത്തപ്പെടാൻ അഞ്ച് വർഷം മുൻപാണ് മിസോറം ഏപ്രിൽ-മാർച്ച് രീതി സ്വീകരിച്ചത്. എന്നാൽ മിസോറമിലെ കനത്ത മഴയും ഉരുൾപൊട്ടലും മലയിടിച്ചിലും വിദ്യാർത്ഥികളുടെ യാത്രയ്ക്കും പഠനത്തിനും വലിയ തടസ്സമായി. മഴക്കാലത്ത് അപകടങ്ങൾ പതിവായതോടെ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പഴയ രീതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 92.2 ശതമാനം പേരും ഈ മാറ്റത്തെ പിന്തുണച്ചു.

Also Read: യുദ്ധം മാറുന്നു, ഇന്ത്യയും! ഇനി ആകാശത്തോളം ഉയരത്തിൽ, മിന്നൽ വേഗത്തിൽ; ശത്രുവിന്റെ ഉറക്കം കെടുത്താൻ എത്തുന്നത് ഭൈരവ് ബറ്റാലിയൻ…

പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നിലവിലുള്ളത് പോലെ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തന്നെ നടക്കും.11, 12 ക്ലാസുകൾക്ക് നിലവിലെ ഏപ്രിൽ-മാർച്ച് സൈക്കിൾ തന്നെ തുടരുമെന്നും, രാവിലെ 9 മണിക്ക് സ്കൂൾ ആരംഭിക്കുന്ന സമയക്രമത്തിലും യൂണിഫോം രീതിയിലും മാറ്റമുണ്ടാകില്ല എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഠിനമായ മഴക്കാലത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക അവധി നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.

See also  അമേരിക്കൻ പതനത്തിന്റെ തിരക്കഥയോ ‘ട്രംപിസം’| A Blueprint for the American Decline?

The post കാലാവസ്ഥ വില്ലനായി; അധ്യയന വർഷം മാറ്റാൻ മിസോറം, ഏപ്രിൽ- മാർച്ച് രീതി ഉപേക്ഷിക്കുന്നു appeared first on Express Kerala.

Spread the love

New Report

Close