ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുകളുമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞർ. സ്വർണ്ണം പൂശാനായി കൊണ്ടുപോയ പാളികളിൽ വൻതോതിൽ ക്രമക്കേട് നടന്നതായും സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായും ശാസ്ത്രജ്ഞർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.
Also Read: വിളപ്പിൽശാലയിൽ ചികിത്സാപ്പിഴവില്ലെന്ന് വീണ ജോർജ്; ‘ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന്’ പ്രതിപക്ഷം
സ്വർണ്ണം പൂശുന്നതിനായി ശ്രീകോവിലിലെ കട്ടിള പാളികൾ അപ്പാടെ മാറ്റിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. എന്നാൽ പാളികളിലെ സ്വർണ്ണത്തിന്റെ അളവിൽ വലിയ വ്യത്യാസമുണ്ട്. സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് സന്നിധാനത്ത് നിന്ന് കൊണ്ടുപോയത്. എന്നാൽ തിരികെ എത്തിയത് സ്വർണ്ണത്തിന്റെ അംശമില്ലാത്ത വെറും ചെമ്പ് പാളികൾ മാത്രമാണെന്ന് മൊഴിയിൽ പറയുന്നു.
The post സ്വർണ്ണത്തിന് പകരം തിരിച്ചെത്തിയത് വെറും ചെമ്പ്; ശബരിമല സ്വർണ്ണക്കവർച്ച വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ നിർണ്ണായക മൊഴി പുറത്ത് appeared first on Express Kerala.



