loader image
അജിത് പവാറിന്റെ വിയോഗം: തിരിച്ചറിഞ്ഞത് കൈയിലെ വാച്ച് നോക്കി; ബാരാമതിയിൽ വിമാനം കത്തിയമർന്നത് മിനിറ്റുകൾക്കുള്ളിൽ

അജിത് പവാറിന്റെ വിയോഗം: തിരിച്ചറിഞ്ഞത് കൈയിലെ വാച്ച് നോക്കി; ബാരാമതിയിൽ വിമാനം കത്തിയമർന്നത് മിനിറ്റുകൾക്കുള്ളിൽ

ഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ ദാരുണാന്ത്യം വലിയ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബുധനാഴ്ച രാവിലെ 8.46-ഓടെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസകരമായ അവസ്ഥയിലായിരുന്നെങ്കിലും, അജിത് പവാർ കൈയിൽ അണിഞ്ഞിരുന്ന വാച്ചാണ് അദ്ദേഹത്തെ തിരിച്ചറിയാൻ സഹായിച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്‌സ് കമ്പനിയുടെ ലിയർജെറ്റ് 46 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്ന് പറന്നുയർന്ന് 35 മിനിറ്റുകൾക്ക് ശേഷം വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണം നഷ്ടപ്പെട്ട് നിലംപതിക്കുകയുമായിരുന്നു. തകർന്നുവീണ ഉടൻ തന്നെ വിമാനം പൂർണ്ണമായും തീപിടിച്ചു നശിച്ചു. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളിൽ പങ്കെടുക്കുന്നതിനായി ബാരാമതിയിലേക്ക് പോവുകയായിരുന്നു 66-കാരനായ അജിത് പവാർ.

See also  25 കോടിയുടെ രക്തസാക്ഷി ഫണ്ട് എവിടെ? കണക്ക് ചോദിച്ച് കെ.കെ. രമ

Also Read: അജിത് പവാറിന്റെ മരണം പ്രവചിച്ചെന്ന് അവകാശവാദം; പ്രശാന്ത് കിനിക്കെതിരെ വിമർശനം

ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഈ യാത്ര തിരിച്ചത്. പവാറിന്റെ പിഎസ്ഒ, അറ്റൻഡന്റ്, പൈലറ്റ് ഇൻ കമാൻഡ്, ഫസ്റ്റ് ഓഫീസർ എന്നിവരാണ് അദ്ദേഹത്തോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

The post അജിത് പവാറിന്റെ വിയോഗം: തിരിച്ചറിഞ്ഞത് കൈയിലെ വാച്ച് നോക്കി; ബാരാമതിയിൽ വിമാനം കത്തിയമർന്നത് മിനിറ്റുകൾക്കുള്ളിൽ appeared first on Express Kerala.

Spread the love

New Report

Close