loader image
ഗവർണർ – സ്പീക്കർ പോര് മുറുകുന്നു: ‘മറുപടി നൽകാത്തത് ശരിയല്ല’, സ്പീക്കർക്കെതിരെ ഗവർണർ ആർലേക്കർ

ഗവർണർ – സ്പീക്കർ പോര് മുറുകുന്നു: ‘മറുപടി നൽകാത്തത് ശരിയല്ല’, സ്പീക്കർക്കെതിരെ ഗവർണർ ആർലേക്കർ

യപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ. രാജ്ഭവൻ അയച്ച കത്തിന് മറുപടി നൽകില്ലെന്ന സ്പീക്കറുടെ നിലപാട് ഭരണഘടനാപരമായ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണർ കുറ്റപ്പെടുത്തി.

സ്പീക്കർക്ക് നൽകിയത് രാജ്ഭവന്റെ ഔദ്യോഗിക കത്ത് തന്നെയാണ്. അത് ലഭിച്ചില്ലെന്ന വാദം നിലനിൽക്കില്ല. കത്ത് മാധ്യമങ്ങൾ പരസ്യപ്പെടുത്തിയ കാര്യം രാജ്ഭവന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. രഹസ്യസ്വഭാവമുള്ള കത്ത് എന്ന സ്പീക്കറുടെ വാദം ശരിയല്ലെന്നും, ഭരണഘടനാ സ്ഥാപനത്തിന്റെ തലവൻ അയച്ച കത്തിന് സ്പീക്കർ പ്രതികരിച്ച രീതി ഒട്ടും ശരിയായതല്ലെന്നും ഗവർണർ വിമർശിച്ചു.

Also Read: സ്വർണ്ണത്തിന് പകരം തിരിച്ചെത്തിയത് വെറും ചെമ്പ്; ശബരിമല സ്വർണ്ണക്കവർച്ച വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ നിർണ്ണായക മൊഴി പുറത്ത്

നയപ്രഖ്യാപന ദിവസത്തെ സഭയിലെ മുഴുവൻ വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് ഔദ്യോഗികമായി ലഭിക്കുന്നതിന് മുൻപേ മാധ്യമങ്ങളിൽ വന്നുവെന്നും, അതിനാൽ മറുപടി നൽകേണ്ടതില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടേയാണ് വിവാദത്തിന് തുടക്കമായത്.

See also  ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

The post ഗവർണർ – സ്പീക്കർ പോര് മുറുകുന്നു: ‘മറുപടി നൽകാത്തത് ശരിയല്ല’, സ്പീക്കർക്കെതിരെ ഗവർണർ ആർലേക്കർ appeared first on Express Kerala.

Spread the love

New Report

Close