
ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച വാർത്തയ്ക്ക് പിന്നാലെ, തന്റെ പഴയൊരു പ്രവചനം സത്യമായെന്ന അവകാശവാദവുമായി ജ്യോതിഷി പ്രശാന്ത് കിനി രംഗത്തെത്തി. 2025 നവംബർ എട്ടിന് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ ഒരു മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ കൊല്ലപ്പെട്ടേക്കാം എന്ന് താൻ കുറിച്ചിരുന്നതായി കിനി അവകാശപ്പെടുന്നു.
എന്നാൽ ഈ അവകാശവാദത്തിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയരുന്നുണ്ട്. അജിത് പവാർ ഒരിക്കലും മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിട്ടില്ലെന്നും, അതിനാൽ പ്രവചനം തെറ്റാണെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം. കൂടാതെ ഏത് സംസ്ഥാനത്താണ് അപകടം നടക്കുക എന്ന് വ്യക്തമാക്കാത്തതും പ്രവചനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു.
Also Read: ചരിത്രം ആവർത്തിക്കുന്ന കറുത്ത ബുധനാഴ്ച! 1952-ലെ ദുരന്തം 2026-ൽ വീണ്ടും? വിധിയുടെ ആ ക്രൂരമായ സമാനതകൾ…
വിവാദങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കുന്ന പുതിയ പ്രവചനങ്ങളും പ്രശാന്ത് കിനി പുറത്തുവിട്ടു. വരും മാസങ്ങളിൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 2026 ഏപ്രിലിൽ ബംഗാളിലോ ബംഗ്ലാദേശിലോ വലിയൊരു ഫെറി അപകടം ഉണ്ടാകുമെന്നും, അടുത്ത രണ്ട് മാസത്തിനുള്ളിൽ മറ്റൊരു വിമാനാപകടം നടന്നേക്കാമെന്നും ഇദ്ദേഹം പറയുന്നു. കൂടാതെ വരാനിരിക്കുന്ന മാർച്ച്, ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ ഏതെങ്കിലും ഒന്നിൽ വലിയൊരു ട്രെയിൻ അപകടം സംഭവിച്ചേക്കാം എന്നും കിനിയുടെ പുതിയ പ്രവചനങ്ങളിൽ പറയുന്നു.
The post അജിത് പവാറിന്റെ മരണം പ്രവചിച്ചെന്ന് അവകാശവാദം; പ്രശാന്ത് കിനിക്കെതിരെ വിമർശനം appeared first on Express Kerala.



