തിരുവനന്തപുരത്ത് കീടനാശിനി അബദ്ധത്തിൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ആനാട് ജങ്ഷന് സമീപം വളം ഡിപ്പോ നടത്തിവന്നിരുന്ന കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന (38) ആണ് മരിച്ചത്.
കടയിൽ ഉയരത്തിൽ വെച്ചിരുന്ന കീടനാശിനി കുപ്പി താഴെ വീണ് ഷിബിനയുടെ മുഖത്ത് കീടനാശിനി തെറിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
The post കീടനാശിനി മുഖത്ത് വീണ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു appeared first on Express Kerala.



