
കുവൈത്തിലെ പ്രവാസികൾക്ക് വ്യക്തിഗത ഉപയോഗത്തിനായി പരമാവധി മൂന്ന് വാഹനങ്ങൾ വരെ മാത്രമേ ഇനി മുതൽ സ്വന്തമാക്കാൻ അനുവാദമുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് ബോധവൽക്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൗഹാസനാണ് ഇക്കാര്യം അറിയിച്ചത്. ഈ പരിധിയിൽ മോട്ടോർ സൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ, മറ്റ് സ്വകാര്യ കാറുകൾ എന്നിവ ഉൾപ്പെടും. നിലവിൽ പ്രവാസികളുടെ പേരിൽ മൂന്നിലധികം വാഹനങ്ങൾ ഉണ്ടെങ്കിൽ അവയുടെ രജിസ്ട്രേഷൻ പുതുക്കാൻ തടസ്സമില്ലെങ്കിലും, നിശ്ചിത പരിധി കഴിഞ്ഞാൽ പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു.
The post പ്രവാസികൾ ശ്രദ്ധിക്കുക! കുവൈത്തിൽ ഇനി സ്വന്തമാക്കാം 3 വാഹനങ്ങൾ appeared first on Express Kerala.



