കുവൈത്തിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ അറബ് വംശജനായ പ്രവാസി ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയിലെ ഡ്രൈവർ നൽകിയ 1,720 കുവൈത്ത് ദിനാർ (ഏകദേശം 4.7 ലക്ഷം രൂപ) ഓഫീസിൽ ഏൽപ്പിക്കാതെ സ്വന്തം ആവശ്യത്തിനായി കൈക്കലാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ഹവല്ലിയിലുള്ള താമസസ്ഥലത്ത് വെച്ച് പണം സ്വീകരിച്ച പ്രതി, അത് കമ്പനിയിൽ ഏൽപ്പിക്കാതിരുന്നതിനെത്തുടർന്ന് അധികൃതർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
പരാതി ഉയർന്നതോടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുന്നിൽ സ്വമേധയാ ഹാജരായ പ്രതി പണം തന്റെ കൈവശമുണ്ടെന്ന് സമ്മതിച്ചു. മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാഹചര്യങ്ങൾ കൊണ്ട് കൈവശം വെച്ചതാണെന്നുമാണ് ഇയാളുടെ വാദമെങ്കിലും, വിശ്വാസവഞ്ചനയ്ക്കും പണാപഹരണത്തിനും കുറ്റപത്രം സമർപ്പിച്ച് ഇയാളെ പ്രോസിക്യൂഷന് കൈമാറി. കുവൈത്തിൽ അതീവ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കുന്ന ഈ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
The post കമ്പനിപ്പണം തട്ടിയെടുത്തു! കുവൈത്തിൽ പ്രവാസി ഉദ്യോഗസ്ഥൻ പിടിയിൽ appeared first on Express Kerala.



