loader image
സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി ‘ഗംഗ യമുന സിന്ധു സരസ്വതി’; ചിത്രത്തിന് തുടക്കമായി

സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി ‘ഗംഗ യമുന സിന്ധു സരസ്വതി’; ചിത്രത്തിന് തുടക്കമായി

പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ഗംഗ യമുന സിന്ധു സരസ്വതി’ എന്ന ആന്തോളജി സിനിമയുടെ പൂജ പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത സംവിധായകനും നടനുമായ ലാൽ ചടങ്ങിൽ ഭദ്രദീപം തെളിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നാല് വനിതകളുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിന് ഭാരതത്തിലെ പുണ്യനദികളുടെ പേരാണ് നൽകിയിരിക്കുന്നത്. ടി.ആർ ദേവൻ, രതീഷ് ഹരിഹരൻ, ബാബു നാപ്പോളി, മാർബെൻ റഹീം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന എന്നിവരാണ് നാല് കഥകൾ സംവിധാനം ചെയ്യുന്നത്. സ്ത്രീ ജീവിതങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഇത് കേവലം ഒരു സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്നും, എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന കുടുംബ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകർ വ്യക്തമാക്കി. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരു കൂട്ടായ ശ്രമമാണിതെന്ന് നിർമ്മാതാവ് ടി.ആർ ദേവൻ പറഞ്ഞു.

Also Read: ‘ചാമുണ്ഡി ദൈവത്തെ’ പരിഹസിച്ചു; രൺവീർ സിങ്ങിനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

See also  രാത്രി 11 മണിയായാൽ ഉന്മേഷം ഉണ്ടാകാറുണ്ടോ; എന്താണ് ഈ ‘സെക്കന്റ് വിൻഡ്’ പ്രതിഭാസം? ഉറക്കം കളയുന്ന ആ രഹസ്യം ഇതാ!

മലയാള സിനിമയിലെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. പൂജാ ചടങ്ങിൽ നടനും സംവിധായകനുമായ ജോണി ആന്റണി, സോഹൻലാൽ, ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ദീപ്തിമേരി വർഗ്ഗീസ്, അഭിജ ശിവകല, സാജൻ പള്ളുരുത്തി തുടങ്ങി സാംസ്‌കാരിക-സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. മനു ശിവനാണ് ചിത്രത്തിന്റെ പി.ആർ.ഒ.

The post സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി ‘ഗംഗ യമുന സിന്ധു സരസ്വതി’; ചിത്രത്തിന് തുടക്കമായി appeared first on Express Kerala.

Spread the love

New Report

Close