
കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ ‘നേറ്റിവിറ്റി കാർഡ്’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലെ എല്ലാ പൗരർക്കും നേറ്റിവിറ്റി കാർഡ് ലഭ്യമാക്കുന്നതിനായുള്ള നിയമനിർമാണം നടത്തുമെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. തലമുറകളായി കേരളത്തിൽ താമസിച്ചുവരുന്ന ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ വ്യക്തിത്വം ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും ശക്തമായ വിയോജിപ്പ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ ആവർത്തിച്ചു. എസ്‌ഐആർ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകൾ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പൗരത്വ രേഖകളെച്ചൊല്ലി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭീതി അകറ്റുന്നതിനും കേരളീയർ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.
The post എല്ലാ പൗരർക്കും ‘നേറ്റിവിറ്റി കാർഡ്’; പൗരത്വ ആശങ്കകൾക്കിടെ കേരളത്തിന്റെ നിർണ്ണായക ബജറ്റ് പ്രഖ്യാപനം appeared first on Express Kerala.



