loader image
ആഘോഷമായി ‘തിത്താരം മാരിപ്പെണ്ണേ’! മാജിക് മഷ്റൂംസിലെ ഫെസ്റ്റിവൽ വൈബ് ഗാനം പുറത്ത്

ആഘോഷമായി ‘തിത്താരം മാരിപ്പെണ്ണേ’! മാജിക് മഷ്റൂംസിലെ ഫെസ്റ്റിവൽ വൈബ് ഗാനം പുറത്ത്

തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന് മുന്നേറുന്ന നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘മാജിക് മഷ്റൂംസി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘തിത്താരം മാരിപ്പെണ്ണേ’ എന്ന് തുടങ്ങുന്ന ഫെസ്റ്റിവൽ വൈബ് ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നാദിർഷയുടെ ഈണത്തിൽ സന്തോഷ് വർമ്മയും യദുകൃഷ്ണനും ചേർന്ന് വരികളെഴുതിയ ഈ ഗാനം ജാസി ഗിഫ്റ്റ്, നാദിർഷ, രഞ്ജിനി ജോസ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സമകാലീന സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചുപാടിയ ‘ആരാണേ ആരാണേ’ എന്ന ഗാനവും ശ്രേയ ഘോഷാൽ പാടിയ ‘തലോടി മറയുവതെവിടെ നീ’ എന്ന മെലഡിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശങ്കർ മഹാദേവൻ, വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖ ഗായകരുടെ നീണ്ട നിരതന്നെ ചിത്രത്തിന് പിന്നിലുണ്ട്. അക്ഷയ ഉദയകുമാർ നായികയാകുന്ന ചിത്രത്തിന് നവാഗതനായ ആകാശ് ദേവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

See also  അടി ഉറപ്പാണ്, മിണ്ടാതെ മാറി നില്‍ക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ചുട്ട മറുപടിയുമായി ശ്രീകാന്ത്

Also Read: സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി ‘ഗംഗ യമുന സിന്ധു സരസ്വതി’; ചിത്രത്തിന് തുടക്കമായി

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം അഷ്റഫ് പിലാക്കലാണ് നിർമ്മിച്ചിരിക്കുന്നത്. ഭാവന റിലീസ് വിതരണത്തിനെത്തിക്കുന്ന സിനിമ, ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ എന്ന നിലയിൽ തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്. ഓരോ പാട്ടുകളും വ്യത്യസ്തമായ ശൈലിയിൽ ഒരുക്കിയതാണ് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

The post ആഘോഷമായി ‘തിത്താരം മാരിപ്പെണ്ണേ’! മാജിക് മഷ്റൂംസിലെ ഫെസ്റ്റിവൽ വൈബ് ഗാനം പുറത്ത് appeared first on Express Kerala.

Spread the love

New Report

Close