loader image
കൃഷിയിൽ പുത്തൻ ഉണർവ്; കാർഷിക മേഖലയ്ക്ക് 2000 കോടി, കേര വികസനത്തിന് വൻ തുക

കൃഷിയിൽ പുത്തൻ ഉണർവ്; കാർഷിക മേഖലയ്ക്ക് 2000 കോടി, കേര വികസനത്തിന് വൻ തുക

സംസ്ഥാനത്തെ കാർഷിക മേഖല തളർച്ചയുടെ കാലം പിന്നിട്ട് വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കൃഷിക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് മൊത്തം 2000 കോടി രൂപയാണ് ഈ മേഖലയ്ക്കായി അനുവദിച്ചത്. കേര വികസനത്തിന് 100 കോടി രൂപയും നാളികേര മേഖലയിലെ മറ്റ് അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 75 കോടി രൂപയും നീക്കിവെച്ചു. കൂടാതെ, നെൽകൃഷി വ്യാപിപ്പിക്കുന്നതിനായി 150 കോടി രൂപയും കാർഷിക സർവകലാശാലയുടെ പുരോഗതിക്കായി 72 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി നൂതനമായ പദ്ധതികൾക്കും സർക്കാർ രൂപം നൽകി. ഹൈടെക് പ്രിസിഷൻ ഫാമിംഗ് സംരംഭങ്ങൾ തുടങ്ങുന്നവർക്കായി പലിശയിളവ് നൽകുന്നതിന് 10 കോടി രൂപ അനുവദിച്ചു. 3% പലിശയിളവാണ് ഇത്തരം നൂതന കൃഷിരീതികൾ അവലംബിക്കുന്നവർക്ക് ലഭിക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5 കോടി രൂപയും ബജറ്റിൽ മാറ്റിവെച്ചു. സാധാരണക്കാരായ കർഷകർ മുതൽ പുതുതലമുറ സംരംഭകർ വരെ നീളുന്ന എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വികസന കാഴ്ചപ്പാടാണ് ബജറ്റിലുള്ളതെന്ന് ധനമന്ത്രി കൂട്ടിചേർത്തു.

See also  യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ 2026! രജിസ്ട്രേഷൻ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും

The post കൃഷിയിൽ പുത്തൻ ഉണർവ്; കാർഷിക മേഖലയ്ക്ക് 2000 കോടി, കേര വികസനത്തിന് വൻ തുക appeared first on Express Kerala.

Spread the love

New Report

Close