
ദൃശ്യം, നേര് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ നാളെ തിയേറ്ററുകളിലെത്തും. ബിജു മേനോൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ഡ്രാമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഡിനു തോമസ് ഈലനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
കൊച്ചിയും വണ്ടിപ്പെരിയാറും പീരുമേടും പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയിൽ ലേന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, ലിയോണ ലിഷോയ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറും വിഷ്ണു ശ്യാം ഒരുക്കിയ സംഗീതവും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിനായകിന്റെ എഡിറ്റിംഗും ചിത്രത്തിന് കരുത്തേകുന്നു. ഗുഡ്‍വിൽ എന്റർടൈൻമെന്റ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Also Read: ആഘോഷമായി ‘തിത്താരം മാരിപ്പെണ്ണേ’! മാജിക് മഷ്റൂംസിലെ ഫെസ്റ്റിവൽ വൈബ് ഗാനം പുറത്ത്
മെമ്മറീസ്, കൂമൻ തുടങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ സമ്മാനിച്ച ജീത്തു ജോസഫിൽ നിന്നും മറ്റൊരു മികച്ച ക്രൈം ഡ്രാമ കൂടി പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ലിൻഡ ജീത്തു കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കത്തീന ജീത്തുവും മിഥുൻ എബ്രഹാമുമാണ്. കുടുംബപ്രേക്ഷകരെയും ത്രില്ലർ ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
The post ജീത്തു ജോസഫ് – ബിജു മേനോൻ – ജോജു ടീം ഒന്നിക്കുന്നു; ‘വലതുവശത്തെ കള്ളൻ’ നാളെ മുതൽ, ബുക്കിംഗ് ആരംഭിച്ചു appeared first on Express Kerala.



