loader image
ജലീബ് അൽ ഷുയൂഖിൽ സുരക്ഷാ വേട്ട! നിയമലംഘകർ പിടിയിൽ, സ്ഥാപനങ്ങൾ അടപ്പിച്ചു

ജലീബ് അൽ ഷുയൂഖിൽ സുരക്ഷാ വേട്ട! നിയമലംഘകർ പിടിയിൽ, സ്ഥാപനങ്ങൾ അടപ്പിച്ചു

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിയമലംഘകർ പിടിയിലായി. പൊതുസുരക്ഷയും നിയമക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഈ ഓപ്പറേഷനിൽ, ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പ്, റെസ്റ്റോറന്റ്, ഇറച്ചിക്കട, പച്ചക്കറി ഗോഡൗൺ എന്നിവ അധികൃതർ പൂട്ടിച്ചു. അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നവരും തെരുവ് കച്ചവടക്കാരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

പിടികൂടിയവരിൽ രണ്ടുപേരെ നിയമനടപടികൾ പൂർത്തിയാക്കി ഇതിനകം നാടുകടത്തി. വരും ദിവസങ്ങളിലും രാജ്യവ്യാപകമായി ഇത്തരം കർശന പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെയും ഒളിവിലുള്ള പ്രതികളെയും കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ പ്രവാസി മേഖലകളിൽ വലിയ ജാഗ്രതയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

The post ജലീബ് അൽ ഷുയൂഖിൽ സുരക്ഷാ വേട്ട! നിയമലംഘകർ പിടിയിൽ, സ്ഥാപനങ്ങൾ അടപ്പിച്ചു appeared first on Express Kerala.

Spread the love
See also  സ്ത്രീ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി ‘ഗംഗ യമുന സിന്ധു സരസ്വതി’; ചിത്രത്തിന് തുടക്കമായി

New Report

Close