loader image
തിയേറ്ററിൽ തരംഗമായി അനശ്വരയുടെ ‘ചാമ്പ്യൻ’! നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

തിയേറ്ററിൽ തരംഗമായി അനശ്വരയുടെ ‘ചാമ്പ്യൻ’! നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

ലയാള നായിക നിരയിൽ നിന്നും തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അനശ്വര രാജന്റെ ഏറ്റവും പുതിയ ചിത്രം ‘ചാമ്പ്യൻ’ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആഗോളതലത്തിൽ 17 കോടി രൂപ കളക്ഷൻ നേടിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഏകദേശം 16 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. റോഷൻ മേക്ക നായകനായി എത്തിയ ഈ സ്പോർട്സ് ആക്ഷൻ ഡ്രാമ തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ലഭ്യമാണ്.

ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത ഈ ചിത്രം 1940-കളിലെ ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഫുട്ബോളിനോട് തീവ്രമായ അഭിനിവേശമുള്ള വിൽ്യംസ് എന്ന യുവാവായാണ് റോഷൻ അഭിനയിച്ചിരിക്കുന്നത്. ഒരു സാധാരണ ഗ്രാമീണ പെൺകുട്ടിയായി അനശ്വരയും മികച്ച പ്രകടനം കാഴ്ചവെച്ചു. മിക്കി ജെ. മേയർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

See also  പരിഹാരങ്ങൾ നിർദ്ദേശിക്കൂ, സഭയെ ക്രിയാത്മകമാക്കൂ; എംപിമാർക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി

Also Read: “ഓ സുകുമാരി” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തെലങ്കാന ചരിത്രത്തിലെ നിർണ്ണായക സംഭവമായ ഭൈരൻപള്ളി വിപ്ലവത്തെ സ്പോർട്സുമായി ബന്ധിപ്പിക്കുന്ന വേറിട്ടൊരു പരീക്ഷണമായിരുന്നു ‘ചാമ്പ്യൻ’. തിയേറ്ററിൽ ചിത്രം കാണാൻ കഴിയാത്തവർക്ക് ഇപ്പോൾ ലോകമെമ്പാടും നെറ്റ്ഫ്ലിക്സിലൂടെ ഈ സിനിമ ആസ്വദിക്കാവുന്നതാണ്.

The post തിയേറ്ററിൽ തരംഗമായി അനശ്വരയുടെ ‘ചാമ്പ്യൻ’! നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു appeared first on Express Kerala.

Spread the love

New Report

Close