loader image
കായലോരത്ത് ആളില്ലാത്ത വള്ളം; പരിശോധനയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കായലോരത്ത് ആളില്ലാത്ത വള്ളം; പരിശോധനയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി പനങ്ങാട് കാണാതായ യുവാവിനെ കണ്ടൽക്കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് ഇക്കാശ്ശേരിൽ തോമസിന്റെ മകൻ റോഷിൻ തോമസിനെ(33)യാണ് കുഫോസ് ക്യാംപസിന് സമീപത്തെ കണ്ടൽക്കാട്ടിലെ മരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 26-ാം തീയതി മുതൽ റോഷിനെ കാണാനില്ലായിരുന്നു.

പനങ്ങാട് ചെറ്റകാലിൽ സുനുവിന്റെ വള്ളവുമായാണ് റോഷിൻ കടവിൽ നിന്നും പോയത്. കുഫോസ് ക്യാംപസ് പരിസരത്ത് ആളില്ലാത്ത നിലയിൽ വള്ളം കിടക്കുന്നത് കണ്ട ജോലിക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. റോഷിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ പനങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ മൊഴിയെടുക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയ വിവരം പുറത്തുവരുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

The post കായലോരത്ത് ആളില്ലാത്ത വള്ളം; പരിശോധനയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

Spread the love
See also  പാർട്ടി പ്രാണനാണെങ്കിൽ ആ പ്രാണൻ നേതൃത്വം പോക്കരുത്

New Report

Close