അങ്കമാലി ബെവ്‌കോയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 82,000 രൂപ പിടികൂടി, ജീവനക്കാർ മദ്യപിച്ച നിലയിൽ

അങ്കമാലി ബെവ്‌കോയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 82,000 രൂപ പിടികൂടി, ജീവനക്കാർ മദ്യപിച്ച നിലയിൽ

എറണാകുളം: അങ്കമാലിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. മദ്യക്കമ്പനികളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതെന്ന് സംശയിക്കുന്ന വൻതുകയും ഡ്യൂട്ടി സമയത്ത് മദ്യപിച്ച ജീവനക്കാരെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്. ഔട്ട്‌ലെറ്റിലെ ജീവനക്കാരിൽ നിന്ന് 82,000 രൂപ വിജിലൻസ് പിടിച്ചെടുത്തു. മദ്യക്കമ്പനികൾ ഉദ്യോഗസ്ഥർക്ക് നൽകിയ കൈക്കൂലിയാണിതെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് കണക്കുകളിൽ 22,000 രൂപയുടെ വ്യത്യാസം കണ്ടെത്തി. പരിശോധന നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു.

The post അങ്കമാലി ബെവ്‌കോയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 82,000 രൂപ പിടികൂടി, ജീവനക്കാർ മദ്യപിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  സാംസങ്ങിന് വെല്ലുവിളിയുമായി ആപ്പിൾ? ആദ്യ ഫോൾഡബിൾ ഐഫോൺ വരുന്നു

New Report

Close