‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തം, ബജറ്റ് എല്ലാവർക്കും വേണ്ടിയുള്ളത്! രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തം, ബജറ്റ് എല്ലാവർക്കും വേണ്ടിയുള്ളത്! രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ അത്യന്തം ഭദ്രമാണെന്നും സമൂഹത്തിലെ എല്ലാ തുറകളിലുള്ളവർക്കും ഗുണകരമാകുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. തൊഴിലില്ലായ്മയും കർഷകരുടെ ദുരിതവും ബജറ്റ് അവഗണിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ. രാഹുൽ ഗാന്ധി ആവശ്യപ്പെടുന്ന ‘തിരുത്തൽ’ എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾക്കപ്പുറം വസ്തുതകൾ നിരത്തി സംസാരിച്ചാൽ മറുപടി നൽകാമെന്നും മന്ത്രി വ്യക്തമാക്കി.

ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും എം.എസ്.എം.ഇ, ടെക്സ്റ്റൈൽ, തുകൽ മേഖലകൾക്കും കർഷകർക്കും വനിതാ സംരംഭകർക്കും വലിയ മുൻഗണനയാണ് സർക്കാർ നൽകുന്നത്. ഇത്തരം പദ്ധതികളിലൂടെയാണ് സർക്കാർ സാധാരണക്കാരിലേക്ക് എത്തുന്നതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തിയ ‘ലക്ഷപതി ദീദി’ പദ്ധതി സർക്കാരിന്റെ വിജയമാണെന്നും ഇതിന്റെ അടുത്ത ഘട്ടമായി വനിതകൾക്കായി പ്രത്യേക ‘ഷീ മാർട്ടുകൾ’ സ്ഥാപിക്കുമെന്നും അവർ പ്രഖ്യാപിച്ചു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; അയോഗ്യതാ പരാതി പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ

പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ സ്വാഭാവികമാണെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെ അവഗണിക്കാൻ ആർക്കും സാധിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞുള്ള വികസന മാതൃകയാണ് ബജറ്റിലുള്ളതെന്നും അവർ അവകാശപ്പെട്ടു.

The post ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തം, ബജറ്റ് എല്ലാവർക്കും വേണ്ടിയുള്ളത്! രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ appeared first on Express Kerala.

Spread the love
See also  ഇറാനെ അടിക്കാൻ പോയ അമേരിക്കയ്ക്ക് ബില്യണുകളുടെ തിരിച്ചടി; പെന്റഗൺ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന കണക്ക്!

New Report

Close