
കേന്ദ്രസർക്കാർ കോർപ്പറേറ്റ് കുത്തകകളെ വഴിവിട്ട് സഹായിക്കുകയും പാവപ്പെട്ട ജനങ്ങളെ സാമ്പത്തികമായി ഞെക്കിപ്പിഴിയുകയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. സാമ്പത്തിക അച്ചടക്കത്തിന്റെ പേരിൽ സാധാരണക്കാരെ അടിച്ചമർത്തുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഗ്രാമ-നഗര വികസന പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതിലൂടെ വികസന മുരടിപ്പിന് കേന്ദ്രം വഴിയൊരുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്തത് ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ അപകടത്തിലാക്കിയിരിക്കുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ വരുത്തിയ വൻ കുറവ് സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post കേന്ദ്രം കുത്തകകളെ പാലൂട്ടുന്നു, പാവങ്ങളെ ഞെക്കിപ്പിഴിയുന്നു: എം.വി. ഗോവിന്ദൻ appeared first on Express Kerala.



