
കാർ സ്വന്തമാക്കിയാൽ മാത്രം പോരാ, അത് ലാഭകരമായി കൊണ്ടുനടക്കാനും അറിയണം. ഇന്ധനവിലയും ഇൻഷുറൻസ് പ്രീമിയവും സർവീസ് ചെലവുകളും സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കുമ്പോൾ, പോക്കറ്റ് ചോരാതെ കാർ പരിപാലിക്കാൻ ചില എളുപ്പവഴികളുണ്ട്.
ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാം
വാഹനം അധികം പുറത്തിറക്കാത്തവർക്ക് ഇൻഷുറൻസ് തുകയിൽ വലിയ ലാഭമുണ്ടാക്കാം. ഇതിനായി ‘പേ-ആസ്-യു-ഡ്രൈവ്’ (Pay-As-You-Drive) ഇൻഷുറൻസ് തിരഞ്ഞെടുക്കാം. വർഷത്തിൽ 5,000 മുതൽ 7,000 കിലോമീറ്റർ വരെ മാത്രം ഓടുന്ന വാഹനമാണെങ്കിൽ, ഓടുന്ന ദൂരത്തിന് മാത്രം പ്രീമിയം നൽകിയാൽ മതിയാകും. ഇത് സാധാരണ ഇൻഷുറൻസിനേക്കാൾ ലാഭകരമാണ്.
Also Read: ഇത് പുത്തൻ പ്ലാറ്റ്ഫോം, പുത്തൻ കരുത്ത്! മഹീന്ദ്രയുടെ വിഷൻ സീരീസ് വരുന്നു
കൃത്യമായ സർവീസിംഗ്
അറ്റകുറ്റപ്പണികൾക്കായി ചെറിയ തുക കൃത്യസമയത്ത് ചെലവഴിക്കുന്നത് ഭാവിയിലെ വലിയ ചിലവുകൾ ഒഴിവാക്കാൻ സഹായിക്കും. പതിവ് സർവീസിംഗ് എഞ്ചിന്റെ ആയാസം കുറയ്ക്കുകയും ഇന്ധനക്ഷമത (Mileage) വർദ്ധിപ്പിക്കുകയും ചെയ്യും.
എയർ ഫിൽറ്റർ ശ്രദ്ധിക്കുക
മൈലേജ് കുറയുന്നതിന്റെ പ്രധാന കാരണം വൃത്തിഹീനമായ എയർ ഫിൽറ്ററുകളാണ്. എഞ്ചിന്റെ പ്രകടനത്തെ ഇത് ബാധിക്കും. അതിനാൽ ഓരോ സർവീസ് സമയത്തും എയർ ഫിൽറ്റർ പരിശോധിക്കാനും ആവശ്യമെങ്കിൽ മാറ്റാനും മറക്കരുത്. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.
The post കാറിന്റെ മൈലേജ് കുറവാണോ? കീശ ചോരാതെ വാഹനം പരിപാലിക്കാൻ ഇത്രയും ചെയ്താൽ മതി! appeared first on Express Kerala.




