
കൽപ്പറ്റ: വയനാട് കാട്ടിക്കുളം തോൽപ്പെട്ടിയിൽ ആദിവാസി യുവാവായ വിഷ്ണു (19) മരിച്ച സംഭവത്തിൽ കൊലപാതക ആരോപണവുമായി കുടുംബം. ശനിയാഴ്ച വൈകിട്ടാണ് വിഷ്ണു മരിച്ചത്. രാവിലെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനാണ് വിഷ്ണു പോയത്. പിന്നീട് വിഷ്ണു അബോധാവസ്ഥയിലായെന്നും, പെൺസുഹൃത്തും സഹോദരനും ചേർന്ന് ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചെന്നുമാണ് ഇവർക്ക് ലഭിച്ച വിവരം. തലയുടെ പിന്‍ഭാഗത്ത് മര്‍ദനമേറ്റ നിലയിലാണ് മൃതദേഹമുണ്ടായതെന്നും, ഇത് കൊലപാതകമാണെന്നും കുടുംബം പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മന്ത്രി ഒ.ആർ. കേളുവിന് പരാതി നൽകി. വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. മരണകാരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണമെന്ന് പോലീസ് അറിയിച്ചു.
The post പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം appeared first on Express Kerala.




