പൂമംഗലം -പടിയൂർ സമഗ്ര കോൾ വികസന പദ്ധതിക്ക് തുടക്കമായി

പൂമംഗലം–പടിയൂർ സമഗ്ര കോൾ കൃഷിവികസന പദ്ധതിക്ക് തുടക്കം; കോൾമേഖലയുടെ വികസനത്തിനായി ചിലവഴിക്കുന്നത് മൂന്ന് കോടി രൂപ

ഇരിങ്ങാലക്കുട : പൂമംഗലം -പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.പടിയൂർ പൂമംഗലം പാടശേഖരത്തിൽ 1.3 കിലോമീറ്റർ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകൾ, മനക്കൽ കോൾപാടത്ത് 50 എച്ച്.പി പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തിൽ 20 എച്ച്. പി പമ്പ് സെറ്റ്, പതിനൊന്നാം ചാൾ മേഖലയിൽ അഞ്ച് എച്ച്.പി മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലിൽ വി.സി.ബി കം സ്ലൂയിസ് ട്രാൻസ്‌ഫോർമർ തുടങ്ങിയവ ഉൾപ്പെട്ട സമഗ്രപദ്ധതിയാണെന്ന് മന്ത്രി ഡോ. ബിന്ദു ചടങ്ങിൽ വിശദീകരിച്ചു.മൂന്ന് കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. പൂമംഗലം- പടിയൂർ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 240 ഹെക്ടറോളം വിസ്‌തൃതി വരുന്ന പൂമംഗലം- പടിയൂർ കോൾ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി കണ്ണൻ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ സി എം റുബീന പദ്ധതി വിശദീകരിച്ചു. വെള്ളാങ്കല്ലൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതിൻ ഗോപി, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഗി ഗിരീഷ്, ഈശ്വരി ജയൻ, ഹജീബ് കെ വി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  ആധാര്‍ കാര്‍ഡിലെ പേര് എത്ര തവണ മാറ്റാം? പുതിയ നിയമങ്ങള്‍ അറിയാം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close