PUDUKAD-NEWS-PUTHUKAD-NEWS

ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ:ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മേത്തല എൽത്തുരുത്ത് നെല്ലി പറമ്പിൽ വീട്ടിൽ പ്രവീൺ (22)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കാര ശ്രീകൃഷ്‌ണ മാരുതി ക്ഷേത്രത്തിലേയും പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളാണ് കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രവീൺ കൊടുങ്ങല്ലൂർ, മാള, അടിമാലി സ്റ്റേഷനുകളിലായി എട്ട് ക്രിമിനൽ കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി കെ അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്.

Spread the love
See also  തൃത്തല്ലൂരിൽ ടയർ കടയിൽ തീപിടുത്തം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top