PUDUKAD-NEWS-PUTHUKAD-NEWS

എസ് പി സി കേഡറ്റുകൾ ഇനി കളരിയും കരാട്ടെയും ബോക്‌സിംഗും പഠിക്കും.

സംസ്ഥാന സ്പോർട്‌സ് യുവജനകാര്യ വകുപ്പ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടുമായി സഹകരിച്ച് എസ്. പി. സി. ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്വയരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ റിസോഴ്‌സ് പരിശീലനം നൽകി. തുടർന്ന് സ്‌കൂളുകളിലെ ഡ്രിൽ ഇൻസ്ട്രക്ടർമാർക്ക് ആത്മവിശ്വാസവും ശാരീരികക്ഷമതയും വളർത്തിയെടുക്കുന്നതിനായി തുടർ പരിശീലനം നൽകി. കളരി, കരാട്ടേ ബോക്‌സിംഗ്, തൈക്വണ്ടോ എന്നിവയിലെ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിച്ചു.
ഇരിഞ്ഞാലക്കുട PTR മഹൽ ഹാളിൽ നടന്ന തൃശ്ശൂർ റൂറൽ ജില്ലാതല പരിശീലന പരിപാടി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം അഡീഷണൽ പോലീസ് സൂപ്രണ്ടായ കൃഷ്ണദാസ് വി എ ഉദ്ഘാടനം ചെയ്‌തു. ഇരിഞ്ഞാലക്കുട എസ്.ഐ. ശ്രീമതി. സൌമ്യ (ADNO SOCIAL POLICING), ശ്രീ.ബൈജു (ഡെപ്യൂട്ടി ഡയറക്ടർ, സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്), ശ്രീമതി. മീര(കോ-ഓഡിനേറ്റർ- സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്), ശ്രീ.ബിജു.O.H (എസ്.ഐ. ADNO SPC PROJECT )എന്നിവർ പങ്കടുത്തു.
വിദഗ്ധ പരിശീലന ലഭിച്ച ജില്ലയിലെ സ്പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിൻെറ സ്റ്റാഫുകളായ ശ്രീ.സാം, ശ്രീ.ജോസ്മോൻ എന്നിവർ നേതൃത്വം നൽകി. കരാട്ടേ കോച്ചുകളായ മുകേഷ് ,ജിസ്മ, തായ്ക്വാണ്ടെ പരിശീലകരായ ദിനേശൻ, നിഹാദ് റഹ്മാൻ, കളരി പരീശീലകരായ ഗോകുൽ ,ബോക്സിങ് പരിശീലകരായ ഗോറസ് ജോസ് ,ദിനേഷ് എന്നിവർ ക്ളാസുകൾ നയിച്ചു. വൈകീട്ട് അഞ്ച് മണിയോടു കൂടി പരിശീലന പരിപാടി അവസാനിച്ചു.

Spread the love
See also  സ്വർണവിലയിൽ ഇന്ന് വർധന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top